PRO-LIFE MOVEMENT

കെസിബിസി പ്രൊലൈഫ് സമിതി
 
നമ്മുടെ പൊതുസേവനമായ ഭൂമിയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി യത്നിക്കേണ്‍ മനുഷ്യജീവനെ സംരക്ഷിക്കുന്നതിനും അതുവഴി പ്രകൃതിയുടേയും പക്ഷിമൃഗാദികളുടേയും സര്‍വ്വസൃഷ്ടിചരാചരങ്ങളുടേയും സന്തുലിതാവസ്ഥ ക്രമീകരിക്കപ്പെടുന്നതിനും പ്രതിജ്ഞാബദ്ധമായ, ജീവനെ സ്നേഹിക്കുകയും ആദരിക്കുകയും ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് കെസിബിസി പ്രൊലൈഫ് സമിതി.
 
ഇത്തരുണത്തില്‍ ആഗോളകത്തോലിക്കാസഭയുടെ തലവനും ലോകരാഷ്ട്രങ്ങളുടെ ഉപദേഷ്ടാവുമായ പരിശുദ്ധപിതാവ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ കുടുംബം പ്രത്യാശയുടെ ഫാക്ടറിയാണെന്ന വാക്കുകള്‍ക്ക് അടിസ്ഥാനമിട്ടുകൊണ്ട് കൂടുതല്‍ മക്കളെ ദൈവദാനമായി സ്വീകരിക്കുന്നതിനും സ്നേഹപൂര്‍വ്വം പരിപാലിക്കുന്നതിനും തയ്യാറായിവരുന്ന ഉത്തരവാദിത്വബോധമുളള മാതാപിതാക്കളുടെ കഷ്ടപ്പാടുകളെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുകയില്ലെന്ന് കെസിബിസി പ്രോലൈഫ്സമിതി നിരീക്ഷിക്കുന്നു.