വധശിക്ഷ: ഫ്രാന്‍സിസ് പാപ്പായുടെ തിരുത്ത്

Homeവധശിക്ഷ: ഫ്രാന്‍സിസ് പാപ്പായുടെ തിരുത്ത്

വധശിക്ഷ വേണോ? അതോ, വേണ്ടെന്നു വയ്ക്കണോ? എന്ന ചര്‍ച്ച കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്നുണ്ട്. 
അനവധി രാജ്യങ്ങള്‍ ഇതിനോടകം ഏറ്റവും കൊടിയ  ഈ ശിക്ഷാരീതി നിര്‍ത്തലാക്കണം എന്ന നിലപാട് സ്വീകരിച്ചുകഴിഞ്ഞു. അതിനുകാരണം, അതു ശരിയായ ഒരു ശിക്ഷാരീതി അല്ലാ എന്നുള്ളതുകൊണ്ടുതന്നെ. എന്നാല്‍, ലോകജനതയുടെ 60 ശതമാനം വസിക്കുന്ന ഇന്ത്യ, അമേരിക്ക, ചൈന, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളില്‍ വധശിക്ഷ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. 
വധശിക്ഷ സംബന്ധിച്ച വിവിധ സിദ്ധാന്തങ്ങള്‍ ഇന്നു നിലവിലുണ്ട്. അവയൊക്കെയും വധശിക്ഷയുടെ വിവിധ ലക്ഷ്യങ്ങളെ ഉന്നംവച്ചുകൊണ്ടുള്ളവയാണ്. ഒരു കുറ്റവാളിക്ക് മനഃപരിവര്‍ത്തനം വരുത്തുക എന്നതാണ് ശിക്ഷയുടെ ഉദ്ദേശ്യമെന്ന് റിഫോര്‍മേറ്റീവ് തീയറിയും, ഇരയും പ്രതിയും നേരിട്ടു കണക്കു തീര്‍ക്കുന്നതിനുപകരം ഭരണകൂടം പ്രതികാരം നടപ്പാക്കുന്നതാണ് ശിക്ഷയെന്ന് റിട്രിബ്യൂട്ടീവ് സിദ്ധാന്തവും പറയുന്നു. ശിക്ഷയെക്കുറിച്ചുള്ള ഭയം കുറ്റകൃത്യം ചെയ്യുന്നതില്‍നിന്നും ഒരാളെ വിലക്കുന്നുവെന്ന് ഡീറ്ററന്‍റ് സിദ്ധാന്തവും പഠിപ്പിക്കുന്നു.
ഒരാളുടെ ജീവന്‍ ഇല്ലാതാക്കിയാലും കുറേവര്‍ഷത്തെ ജയില്‍വാസമേ ശിക്ഷയായി കിട്ടാന്‍ സാധ്യതയുള്ളൂ എന്ന വിശ്വാസം കൊടുംകുറ്റവാളികള്‍ക്കു കൊലചെയ്യുന്നതിന് പ്രചോദനവും ആത്മബലവും നല്കും എന്നു വാദിക്കുന്നവരുണ്ട്. കൊലചെയ്യപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ മനുഷ്യാവകാശമാണ് കൊലയാളിയുടെ മനുഷ്യാവകാശത്തേക്കാള്‍ വലുതെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവര്‍ക്ക് ഉചിതമായ ശിക്ഷ കിട്ടുന്നത് അവര്‍ക്കു കിട്ടുന്ന നീതിയാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. 
നീതി ഒരിക്കലും പ്രതികാരപരമായിരിക്കരുത്. മഹാത്മാഗാന്ധി പറഞ്ഞതുപോലെ 'കണ്ണിനു കണ്ണ്' എന്ന ന്യായം സ്വീകരിച്ചാല്‍ എല്ലാവരും കുരുടന്‍മാരായി പരിണമിക്കുകയായിരിക്കും ഫലം. 
ശിക്ഷയുടെ ലക്ഷ്യം കുറ്റവാളി ചെയ്ത തെറ്റിനു പരിഹാരം ചെയ്യുക, അയാളുടെ ജീവിതത്തില്‍ മനഃപരിവര്‍ത്തനം വരുത്തുക, മറ്റുള്ളവര്‍ക്ക് അത് താക്കീതായി മാറുക എന്നിങ്ങനെ ആണെങ്കില്‍ വധശിക്ഷയില്‍ ഈ ലക്ഷ്യങ്ങളൊന്നും തന്നെ സാക്ഷാത്കരിക്കപ്പെടുന്നില്ല എന്നതാണു സത്യം. കാരണം, വധശിക്ഷ നടപ്പിലാക്കികഴിഞ്ഞാല്‍ പരിഹാരം, മനഃപരിവര്‍ത്തനം എന്നിവയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. അതുപോലെതന്നെ, വധശിക്ഷ മറ്റുള്ളവര്‍ക്കു താക്കീതായി തീരുന്നില്ലായെന്നത് ചരിത്രം തെളിയിക്കുന്ന വസ്തുതയുമാണ്. 
അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ വ്യത്യസ്തങ്ങളായ ശിക്ഷാരീതികളാണ് അവംലബിച്ചുവരുന്നത്. ചില സംസ്ഥാനങ്ങളില്‍ വധശിക്ഷയാണ് അന്തിമശിക്ഷാരീതിയെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ജീവപര്യന്തമാണ് പരമാവധി ശിക്ഷ. സമീപകാലത്ത് അവിടെ നടത്തിയ പഠനത്തില്‍നിന്നും വെളിപ്പെട്ടത് വധശിക്ഷ നിര്‍ത്തലാക്കിയ സ്റ്റേറ്റുകളില്‍ കുറ്റകൃത്യങ്ങള്‍ വധശിക്ഷ നിലനില്‍ക്കുന്ന സ്റ്റേറ്റുകളെ അപേക്ഷിച്ച്  ഗണ്യമായി കുറയുന്നു എന്നുള്ളതാണ്. ന്യൂയോര്‍ക്ക് ടൈംസില്‍ 2000 ല്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വേ റിപ്പോര്‍ട്ടുപ്രകാരം അമേരിക്കന്‍ സ്റ്റേറ്റുകളില്‍ വധശിക്ഷ നടപ്പാക്കാന്‍ തുടങ്ങിയശേഷം വധശിക്ഷ ഇല്ലാതിരുന്ന സ്റ്റേറ്റുകളിലെ കഴിഞ്ഞ 22 വര്‍ഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നരഹത്യകള്‍ 48 മുതല്‍ 101 ശതമാനം വരെ വര്‍ദ്ധിച്ചു എന്നതുമാണ്. 
ക്രൂരവും പൈശാചികവുമായ കുറ്റത്തിന് വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്കരുതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ നീതിയുടെ പര്യായമല്ല വധശിക്ഷയെന്നും നീതി വധശിക്ഷയിലൂടെ ലഭിക്കുമെന്നത് മൗഢ്യമാണെന്നും പരിഷ്കൃതസമൂഹത്തിന് വധശിക്ഷ ഒരിക്കലും നീതിക്കാനാവില്ലെന്നും  മഹാഭൂരിപക്ഷവും വാദിക്കുന്നു. 
വത്തിക്കാനിലെ വിശ്വാസ കാര്യാലയം (ഇീിഴൃലഴമശേീി ളീൃ വേല ഉീരൃശേില ീള വേല എമശവേ) ഈ വിഷയത്തെ സംബന്ധിച്ച് ഗൗരവമായ പഠനം നടത്തിയിരുന്നു. ഈ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും വെളിച്ചത്തിലാണ് "വധശിക്ഷ സഭയ്ക്കു സ്വീകാര്യമല്ല. കാരണം, അത് ഒരു വ്യക്തിയുടെ മഹത്വത്തിന്‍റെയും ഔന്നത്യത്തിന്‍റെയും മേലുള്ള ആക്രമണമാണ്" എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യപിച്ചതും (അററൃലൈ ീള ജീുല എൃമിശെെ , ഘ څഛലൈൃ്മീൃലേ ഞീാമിീ, ഛരീയേലൃ 13, 2017) കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ ഇതുസംബന്ധിച്ച് തിരുത്തല്‍ വരുത്തണമെന്ന് നിര്‍ദ്ദേശിച്ചതും (2  അൗഴൗെേ 2018). 
ഒരു വ്യക്തിയുടെ ജീവന്‍ അയാള്‍ കുറ്റവാളിയാണെങ്കില്‍കൂടി ഹനിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ല എന്നതുകൊണ്ടാണിത്. 
1992-ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കാലത്താണ് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം (ഇമലേരവശാെ ീള വേല ഇമവേീഹശര ഇവൗൃരവ) പ്രസിദ്ധീകരിക്കപ്പെട്ടത്. മതബോധനഗ്രന്ഥത്തിന്‍റെ ന. 2267 ല്‍ വധശിക്ഷ സംബന്ധിച്ച പ്രബോധനം ഇപ്രകാരമാണ്: "കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂര്‍ണമായി നിര്‍ണയിച്ചുകഴിഞ്ഞാല്‍ മനുഷ്യജീവിതങ്ങളെ അന്യായമായ അക്രമികളില്‍നിന്നു ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാര്‍ഗമാണ് വധശിക്ഷയെങ്കില്‍ അതു നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ല." ഇതിന്‍റെ പാഠഭേദം ഇപ്രകാരമാണ്:  നിയമപ്രകാരമുള്ള ഒരു അധികാരി ന്യായമായ ഒരു വിചാരണക്കുശേഷം ചില കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്തുകൊണ്ടു വധശിക്ഷ നല്കുന്നത് പൊതുനന്മയ്ക്ക് ആവശ്യമാണെന്ന രീതിയില്‍ ശരിയും സ്വീകാര്യവുമാണെന്ന് വളരെക്കാലം മുമ്പുമുതലേ കരുതിയിരുന്നു.  
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം വധശിക്ഷ ഒഴിവാക്കണമെന്ന നിലപാടിലേക്ക് സഭ ക്രമാനുഗതമായി നീങ്ങുന്നത് നമുക്കു കാണുവാന്‍ കഴിയും. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായും വധശിക്ഷയ്ക്ക് എതിരായ ശക്തമായ പ്രബോധനങ്ങള്‍ നല്കിയിട്ടുണ്ട്. "ഒരു കൊലയാളിക്കുപോലും താന്‍ ചെയ്ത തെറ്റിനാല്‍ തന്‍റെ വൈയക്തിക മഹത്വം നഷ്ടപ്പെടുന്നില്ല. ദൈവം തന്നെ അതിനു ഉറപ്പുനല്കുകയും ചെയ്യുന്നു" (ഖീവി ജമൗഹ കക, ഋ്മിഴലഹശൗാ ഢശമേല, 25വേ ങമൃരവ 1995 ി. 9). 
"വധശിക്ഷയെ, അത്തരം ശിക്ഷ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിയമസാധുത്വമുള്ള ഒരുതരം സ്വയംരക്ഷാമാര്‍ഗമായി കാണുമ്പോഴും-എതിര്‍ക്കുന്ന ഒരു പൊതുജനാഭിപ്രായം വളര്‍ന്നു വരുന്നതിന്‍റെ തെളിവുകളുണ്ട്. കുറ്റവാളികള്‍ക്കു നന്നാകാനുള്ള അവസരം ആത്യന്തികമായി നിഷേധിക്കാതെ അവരെ നിരുപദ്രവകാരികളാക്കിക്കൊണ്ട് കുറ്റത്തെ ഫലപ്രദമായി അമര്‍ച്ച ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആധുനികസമൂഹത്തിന് യഥാര്‍ത്ഥത്തില്‍ ഉണ്ട് "(ഋ്മിഴലഹശൗാ ഢശമേല, ി. 27). 
വധശിക്ഷ നിര്‍ത്തലാക്കേണ്ടതിന് ലോകംമുഴുവന്‍ അണി നിരക്കേണ്ടത് ഇക്കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും (ഖീവി ജമൗഹ കക, ഡൃയശ ലേ ഛൃയശ ാലമൈഴല, 25 ഉലരലായലൃ,1998 ി.5),  ക്രൂരവും പൈശാചികവുമായ വധശിക്ഷയ്ക്ക് ഒരു അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും (ഖീവി ജമൗഹ കക, ഒീാശഹ്യ ശി വേല ഠൃമിെ ംീൃഹറ ഉീാല ീള ടേ ഘീൗശെ, 1999, ി.123) അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വധശിക്ഷയ്ക്കെതിരെയുള്ള പ്രബോധനങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായും പിന്തുടര്‍ന്നു എന്നുള്ളതാണു സത്യം.  നിന്ദ്യവും നീചവുമായ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ഭരണകൂടങ്ങളെയും (ആലിലറശരേ തഢക, ജീെേ ട്യിീറമഹ അുീീഹെേശര ഋഃവീൃമേശേീി അളൃശരീല ാൗിൗെ, 19 ചീ്ലായലൃ 2011, ി. 83) സമൂഹത്തെതന്നെയും  (ഏലിലൃമഹ അൗറശലിരല, 13 ചീ്ലായലൃ 2011)  അദ്ദേഹം ആഹ്വാനം ചെയ്തു. 
ഇതിന്‍റെ പരിസമാപ്തിയിലാണ് കൊലപാതകംചെയ്ത വ്യക്തിക്ക് മാനുഷികനീതിയനുസരിച്ച് തക്കശിക്ഷയായി പരിഗണിച്ചിരുന്ന വധശിക്ഷ ദൈവികനീതിക്ക് ചേര്‍ന്നതല്ലെന്നും വധശിക്ഷ സഭയ്ക്കു സ്വീകാര്യമല്ല എന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പുതിയ പ്രബോധനം. കാരണം, ഏതൊരാള്‍ക്കും മാനസാന്തരപ്പെടാനും പുതിയൊരു വ്യക്തിയായി തീരാനും സാധ്യതയുണ്ടെന്നതുകൊണ്ടുതന്നെയാണിത്.
വധശിക്ഷ സ്വീകാര്യമല്ലായെന്ന സഭയുടെ പുതിയ നിലപാടിന് രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തത്, മനുഷ്യന്‍റെ വൈയക്തിക മഹത്വമാണെങ്കില്‍ (ഔാമി റശഴശിശ്യേ) മറ്റൊന്ന്, മാറിയ സാഹചര്യങ്ങളാണ് (ഇവമിഴലറ രശൃരൗാമെേിരലെ). 
ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ മഹത്വം (ഉശഴശിശ്യേ) എത്ര ഗൗരവമുള്ള കുറ്റങ്ങള്‍ ചെയ്തതിനുശേഷവും നഷ്ടപെടുന്നില്ല. മനുഷ്യന്‍റെ മഹത്വത്തിനു നിദാനം അവന്‍റെ ഗുണവിശേഷങ്ങളല്ല. മറിച്ച്, അവന്‍റെ സത്തപരമായ ഔന്നത്യമാണ്. ദൈവമാണ് ജീവദാതാവ്. അതിനാല്‍തന്നെ ഒരാള്‍ കൊലപാതകിയായതുകൊണ്ടു മാത്രം അവന്‍റെ ജീവനെടുക്കാന്‍ മനുഷ്യനു അവകാശമില്ല. ജീവന്‍ നല്കാന്‍ കഴിയാത്ത ഭരണകൂടത്തിന് പൗരന്‍റെ ജീവനെടുക്കാന്‍ അധികാരം നല്കുന്ന ശിക്ഷാനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. അതുകൊണ്ടാണ് വധശിക്ഷയെ ഒരിക്കലും ന്യായീകരിക്കാനാവില്ലായെന്ന സഭയുടെ സുവിശേഷത്തിന്‍റെ വെളിച്ചത്തിലുള്ള ഉദ്ബോധനം. 
മുന്‍കാലങ്ങളില്‍ വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവാളി കുറ്റം ആവര്‍ത്തിക്കുകയില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് വളരെ പ്രയാസകരമായ സാഹചര്യങ്ങളാണ് നിലവില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത്തരം കുറ്റവാളികള്‍ക്കു തിരുത്തല്‍ വരുത്താനും കുറ്റം ആവര്‍ത്തിക്കാതിരിക്കാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്താനും സമൂഹത്തിന് ഏറെ സാധ്യതകളുണ്ട് എന്നതും സഭയുടെ പുതിയ ഉദ്ബോധനത്തിന് വഴിതെളിച്ചവയാണ്.
വധശിക്ഷയെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗത പ്രബോധനം മാറ്റുകയല്ല പുതിയ ഉദ്ബോധനത്തിന്‍റെ ലക്ഷ്യം. മറിച്ച്, മാറിയ സാമുഹിക സാഹചര്യത്തില്‍ പരമ്പരാഗത പഠനത്തിന്‍റെ ഒരു സ്വാഭാവിക വളര്‍ച്ചയായി നാം ഇതിനെ കാണേണ്ടിയിരിക്കുന്നു. 
സഭയുടെ ഈ പുത്തന്‍ ഉദ്ബോധനം വധശിക്ഷ ഇപ്പോഴും നിലവിലുള്ള രാജ്യങ്ങളുമായി സംവാദത്തില്‍ ഏര്‍പെടാനും വധശിക്ഷ നിര്‍ത്തലാക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും കത്തോലിക്കാസഭയ്ക്ക് ശക്തിയും ഊര്‍ജ്ജവും പകരുമെന്നതിന് സംശയമില്ല.