കെ.സി.ബി.സി. പ്രോലൈഫ് ദിനാഘോഷം മാവേലിക്കരയില്‍
കൊച്ചി: ആഗോള പ്രോലൈഫ് ദിനാചരണത്തിന്‍റെ ഭാഗമായി ഈ വര്‍ഷത്തെ കെ സി ബി സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 9.00 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെ മാവേലിക്കര രൂപത ആസ്ഥാനത്ത് വെച്ച് നടത്തുന്നതിന് തീരുമാനമായി. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ വച്ച് സമിതി ചെയര്‍മാന്‍ ബിഷപ്പ് റൈറ്റ് റവ ഡോ. പോള്‍ മുല്ലശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലങ്കര കാത്തലിക് റീത്തില്‍പ്പെട്ട രൂപതകളില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടു കൂടിയാണ് ഇത്തരത്തില്‍ തീരുമാനമായിരിക്കുന്നത്.
ജീവന്‍റെ സമൃദ്ധിയും സമഗ്ര സംരക്ഷണവും കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ പ്രത്യേക ലക്ഷ്യമാണ്.
പ്രസ്തുത സമ്മേളനത്തില്‍ വച്ച് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ആദരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, പ്രസിഡണ്ട് ജോണ്‍സണ്‍ ചൂരേപറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് പ്രസിഡണ്ട് ഡോ. ഫ്രാന്‍സീസ് ആരാടന്‍ എന്നിവര്‍ സംസാരിച്ചു.